Monday, 16 June 2014

K F C (കുഞ്ഞൻസ് ഫ്രൈഡ് ചിക്കൻ)

  1. ചിക്കൻ കാല് അധവാ ഡ്രം സ്റ്റിക്ക്  - 14(ഇവിടെ ഫ്രോസൺപാക്കറ്റിൽ14 എണ്ണമാണ്)
  2. കോൺ പൌഡർ                       - ഒരു കപ്പ്
  3.  മുളകു പൊടി                             - 1 ടീ സ്പൂൺ
  4. മഞ്ഞൾ പൊടി                          - 1 ടീ സ്പൂൺ
  5. ഉപ്പ്                                           - ആവശ്യത്തിന്
  6. വെള്ളം                                      - കുഴയ്ക്കാൻ ആവശ്യത്തിന് 
  7. എണ്ണ                                        - കൊറേ വേണ്ടിവരും (അതും ആവശ്യത്തിനെടുത്തോ) 
തയ്യാറാക്കുന്ന വിധം
ഒരു നീല പ്ലാഗ്സ്റ്റിക്ക് ബെയിസനിൽ (അത് തന്നെ വേണമെന്നില്ല കുഴക്കാൻ പറ്റിയഏതു പാത്രമായാലും മതി) രണ്ടു മുതൽ നാലുവരെയുള്ള ചേരുവകളും ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.അതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ കാലുകൾ തൊലി കളയാതെ തന്നെ ഇട്ട് എല്ലാ കഴണത്തിലും മസാല നല്ല വണ്ണം തേച്ച് പിടിപ്പിക്കുക. ദാ ഇതു പോലെ,



നിയമപരമായ മുന്നറിയിപ്പ് ;
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം
ഇനി അര മണിക്കൂർ സമയമുണ്ട്,മുകളിൽ പറഞ്ഞ മുന്നറീയിപ്പ് വകവെക്കാത്തവനാണെങ്കിൽ ഒന്നോ രണ്ടോ പെഗ് അടിക്കാവുന്നതാണ്.
അരമണിക്കൂറിന് ശേഷം ഫ്രൈ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക്ക, ശേഷം ചിക്കൻ കാലുകൾ ഓരോന്നായി ഇട്ട് മൊരിച്ചെടുക്കുക.


ഇതു പോലെ “വളരെ ഭംഗിയായി” അലങ്കരിച്ച് വെച്ച് കഴിക്കാവുന്നതാണ്.

NB : ഇത് പരീക്ഷിച്ച് ആർക്കെങ്കിലും എന്തെങ്കിലും ഏനക്കേട് വന്നാൽ ഞാനുത്തരവാദിയല്ലാട്ടോ...........




No comments:

Post a Comment